കറ്റാനം: കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാദർ റോയി ജോർജിന്റെ ഇരുപത്തിയഞ്ചാം പൗരോഹിത്യ വാർഷികവും അനുമോദന സമ്മേളനവും നടന്നു. പുണ്യശ്ലോകനായ കുര്യാക്കോസ് മോർ കൂറിലോസ് തിരുമേനിയുടെ 26-ാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് കൊല്ലം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തെ ആദരിച്ചത്. ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോർ തേവോദോസിയോസ്, തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ കൂറിലോസ് എന്നിവർ പങ്കെടുത്തു.