ആലപ്പുഴ : ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടു രാജ്യമെമ്പാടും കർഷകർ മൂന്നു മാസത്തിലേറെയായി നടത്തുന്ന സമരത്തിന് പിന്തുണയേകി രാമങ്കരിയിൽ നടന്നുവരുന്ന ഐക്യദാർഢ്യ സമരം നൂറാം ദിനം പിന്നിട്ടു. നൂറാംദിനത്തിൽ സമരകേന്ദ്രത്തിൽ തിരുവല്ല ഗ്രാസ്റൂട്ട് പീപ്പിൾസ് കൾച്ചറൽ അവതരിപ്പിച്ച ജനകീയ സമര ഗാനത്തിന് തങ്കച്ചൻ കരുമാടി, റ്റി.എൻ സത്യൻ, ശ്യാം കവിയൂർ ,സ്റ്റാൻലി ജോൺസൺ, ജോസ് മാമൂട് തുടങ്ങിയവർ നേതൃത്വം നല്കി.നൂറാം ദിനാചരണഐക്യദാർഢ്യ സമ്മേളനം ഐക്യദാർഢ്യ സമിതി ചെയർമാൻ ജോസ് ജോൺ വെങ്ങാന്തറ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ പി.ആർ.സതീശൻ അദ്ധ്യക്ഷത വഹിച്ചു.സമരകേന്ദ്രം കോ ഓർഡിനേറ്റർ ടി.മുരളി ,കൺവീനർമാരായ സി.ടി.തോമസ് കാച്ചാം കോണം, ജോസി കുര്യൻ, പി.എ.തോമസ്, ജോണിച്ചൻ മണലിൽ, ടി.ജി.ജയകമാർ, പി.എ.തോമസ് ശ്രാമ്പിക്കൽ, നന്ദനൻ വലിയ പറമ്പ് ,രമേശൻ പാണ്ടിശ്ശേരി എന്നിവർ സംസാരിച്ചു.