മുതുകുളം: ആറാട്ടുപുഴ യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ കെ.പി.സി.സി വക്താവ് അഡ്വ.അനിൽ ബോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ചെയർമാൻ റയീസ് അദ്ധ്യക്ഷത വഹിച്ചു. നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുട്ടൻ സ്വാഗതം പറഞ്ഞു. സ്ഥാനാർഥി രമേശ് ചെന്നിത്തല, എ.കെ.രാജൻ,ജോൺ തോമസ് അഡ്വ. വി. ഷുക്കൂർ, ഡി. കാശിനാഥൻ,സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജി.എസ്.സജീവൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അച്ചു ശശിധരൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സംഗീത ജാലി,ബാബുകുട്ടൻ, എസ്.എസ്.ജോളി, എസ്.വിനോദ് കുമാർ, ഉണ്ണി പ്രസാദ്, മൻസൂർ, പി.എസ്.രാധാകൃഷ്ണൻ, മൻസൂർ അബ്ദു തുടങ്ങിയവർ സംസാരിച്ചു.