ചേർത്തല:യു.ഡി.എഫ് ചേർത്തല-അരൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി 22 ന് എത്തും. വൈകിട്ട് 3ന് അരൂരിൽ നിന്നും തുറന്നജീപ്പിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ദേശീയപാതയിലൂടെ സഞ്ചരിക്കും.തുടർന്ന് പട്ടണക്കാട് ടി.കെ.എസ് കയർ സൊസൈറ്റിയിൽ കയർ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. 5ന് വയലാർ കവലയിൽ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ കെ.ആർ.രാജേന്ദ്രപ്രസാദ് അറിയിച്ചു.