udf
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കുന്നു

ഹരിപ്പാട്: യു. ഡി. എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിപ്പാട്ടെ വിവിധ മണ്ഡലങ്ങളിൽ കൺവെൻഷനുകൾ നടന്നു. തൃക്കുന്നപ്പുഴയിൽ നടന്ന കൺവെൻഷൻ കെ. പി.സി .സി ജനറൽ സെക്രട്ടറി എ എ ഷുക്കുർ ഉദ്ഘാടനം ചെയ്തു കരുവാറ്റയിൽ ഡി. സുഗതൻ, മുതുകുളം നോർത്ത് ബി.ബാബുപ്രസാദ്, സൗത്ത് ആർ.രാജശേഖരൻ, ആറാട്ടുപുഴ അനിൽ ബോസ്, ചെറുതന എം ആർ ഹരികുമാർ എന്നിവരും വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മി​റ്റി ചെയർമാൻ അനിൽ ബി കളത്തിൽ, ജനറൽ കൺവീനർ എം. എം ബഷീർ, ജോൺ തോമസ്, എം. കെ വിജയൻ, കെ.എം രാജു, കെ. ബാബു കുട്ടൻ, എം.ആർ ഹരികുമാർ, എസ്. വിനോദ് കുമാർ, കെ. കെ സുരേന്ദ്രനാഥ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, സുജിത് എസ്. ചേപ്പാട് ജേക്കബ് തമ്പാൻ വി. ഷുക്കർ കെ. എസ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരി​ച്ചു