ഹരിപ്പാട്: എൻ.ഡി​. എ സ്ഥാനാർത്ഥി കെ. സോമന്റെ തെരഞ്ഞെടുപ്പ് പ്രചരണ പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് ആരംഭിക്കും. ചേപ്പാട് തെരഞ്ഞെടുപ്പ് സമ്മേളനം ബി.ജെ.പി ജില്ലാ സെക്രട്ടറി ടി​. സജീവ് ലാൽ ഇന്നു വൈകിട്ട് നാലുമണിക്ക് ഉദ്ഘാടനം ചെയ്യു. വരും ദിവസങ്ങളിലെ പഞ്ചായത്ത് കൺവെൻഷനുകൾ ജില്ലാ സംസ്ഥാന നേതാക്കൾ യോഗം ഉദ്ഘാടനം ചെയ്യും.