ചേർത്തല: ചേർത്തല കാർത്ത്യായനി ദേവിക്ഷേത്രത്തിലെ പൂരോത്സവം ഇന്ന് ആരംഭിക്കും.28ന് സമാപിക്കും. ഇന്ന് വൈകിട്ട് 7.30ന് തന്ത്റി പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാട് കൊടിയേ​റ്റും.
തിങ്കളാഴ്ച ക്ഷേത്രചടങ്ങുകൾക്ക് പുറമേ വൈകിട്ട് പഞ്ചാരിമേളവും തുടർന്ന് ചു​റ്റുവിളക്കോടു കൂടി ദീപാരാധനയും നടത്തും.