ഹരിപ്പാട്: തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിചെയ്ത വിവിധ വിളകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിതായി പരാതി. ചിങ്ങോലി ഒൻപതാം വാർഡിൽ വന്ദികപ്പള്ളി പടിഞ്ഞാറ് ഗുരുമന്ദിരത്തിന് സമീപം അഫ്സൽ മൻസിലിൽ അബ്ദുൽ വാഹിദിന്റെ പുരയിടത്തിൽ ചെയ്ത കൃഷിയാണ് നശി​പ്പിച്ചത്. വാഴ, ചേമ്പ്, കപ്പ, പയർ തുടങ്ങിയ കൃഷികൾ നശി​ച്ചി​ട്ടുണ്ട്. വിളകൾ ചവിട്ടി ഒടിച്ചും പിഴുതിട്ട നിലയിലുമാണ് . ആദ്യതവണ അക്രമം ഉണ്ടായപ്പോൾ പൊലീസിൽ പരാതി നൽകിയതി​നെത്തുടർന്ന്പൊലീസ് സ്ഥലത്തെത്തി​യി​രുന്നു. എന്നാൽ കഴിഞ്ഞ് ദിവസവും അക്രമം ആവർത്തിച്ചതായി തൊഴിലാളികൾ പറഞ്ഞു. പൊലീസിൽ വീണ്ടും പരാതി നൽകി.