ed

അമ്പലപ്പുഴ : ഇ.ഡി അന്വേഷണം ത്വരിതപ്പെടുത്തുകയാണെന്നും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതികളെല്ലാം ഉടൻ പുറത്തു വരുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.