മാവേലിക്കര: തഴക്കര ഗുരു നിത്യചൈതന്യയതി ലൈബ്രറി സംഘടിപ്പിച്ച ഡോ.പി.സി.അലക്സാണ്ടർ ജന്മശതാബ്ദി ആഘോഷം മാവേലിക്കര നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനി വർഗീസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എൻ.പരമേശ്വരൻ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി ജോർജ് തഴക്കര, വി.പി.ജയചന്ദ്രൻ, റോഷിൻ പൈനുംമൂട്, മിനി ജോർജ് എന്നിവർ സംസാരിച്ചു. ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.