a
അഞ്ചാമത് സംസ്ഥാന സബ് ജൂനിയർ മിനി വടംവലി ചാമ്പ്യൻഷിപ് ഒളിമ്പ്യൻ അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

മാവേലിക്കര: അഞ്ചാമത് സംസ്ഥാന സബ് ജൂനിയർ മിനി വടംവലി ചാമ്പ്യൻഷിപ് ഒളിമ്പ്യൻ അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വടംവലി അസോസിയേഷൻ സെക്രട്ടറി ആർ.രാമനാഥൻ അദ്ധ്യക്ഷനായി. സ്പോർട്സ് കൗൺസിൽ അംഗം സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ കൊപ്പാറേത്ത്, കേരള സ്പോർട്സ് അക്കാദമി സെക്രട്ടറി എസ്.കെ.ജയകുമാർ, ഹോളി മേരി സെൻട്രൽ സ്കൂൾ പ്രിൻസിപ്പൾ ഡോ.വി.രാധാകൃഷ്ണൻ നായർ, ആലപ്പുഴ ജില്ലാ വടംവലി അസോസിയേഷൻ സെക്രട്ടറി എസ്.കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കേരള വടംവലി അസോസിയേഷൻ സംസ്ഥാന റഫറി ജേക്കബ് ജോർജിന്റെ അനുസ്മരണത്തോടെ ആരംഭിച്ച യോഗത്തിൽ ദേശീയതലത്തിൽ വടംവലിക്കു സ്വർണം നേടിയ റയാൻ മുഹമ്മദ്, ഗ്രീഷ്മ എന്നിവരെ അനുമോദി​ച്ചു. 14 ജില്ലകളിൽ നിന്നും ആൺകുട്ടികളും പെൺകുട്ടികളും മത്സരി​ക്കുന്ന ചാമ്പ്യൻഷി​പ്പ് ഇന്ന് സമാപിക്കും