ഹരിപ്പാട്: ഹരിപ്പാട് - അമ്പലപ്പുഴ പഴയ റെയിൽപ്പാതയിൽ 24 മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അടിപ്പാതനിർമ്മാണത്തിനായി ഏകദേശം ഒരു വർഷക്കാലമായി പഴയ ട്രാക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. 23 ന് ഉച്ചയ്ക്ക് ശേഷം പാതയിലെ വേഗപരിശോധന നടത്തും. പാതയ്ക്ക് ഇരുവശത്തും താമസിക്കുന്നവർ ഇരുപത്തിരണ്ടാം തീയതി മുതൽ ജാഗ്രതപാലിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.