ചേർത്തല: ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എസ്.വി. ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും കേരള കോൺഗ്രസ്(ജെ)നേതാവ് കെ.സി. രാജേന്ദ്രനും സഹപ്രവർത്തകരും ജനതാദൾ(എസ്)ൽ ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തല മണ്ഡലത്തിൽ എൽ.ഡി.എഫ് വിജയത്തിനായി പ്രവർത്തിക്കും. ലയന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എസ്. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി തണ്ണീർമുക്കം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം കെ.സൂര്യദാസ്, ജോസഫ് അറയ്ക്കൽ, പ്രഭാകരക്കുറുപ്പ്,സതീശൻ, എസ്.വി. ജോസഫ്, കെ.സി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.