ആലപ്പുഴ: നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 30 രൂപയാക്കുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായിൽ പ്രവർത്തിക്കാൻ കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ ജില്ലാ നേതൃസമ്മേളനം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് എട്ടുപറയിൽ, ഇ.ഷാബ്ദ്ദീൻ, ബിനു മദനനൻ, ഇ.എ.ഹക്കിം, ജോമോൻ കുമരകം, രാജൻ മേപ്രാൽ, എന്നിവർ സംസാരിച്ചു.