ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ 11 സ്ഥാനാർത്ഥികളുടെ പത്രികകൾ സ്വീകരിച്ചു. നാമനിർദ്ദേശ പത്രികയിലെ പത്തു നിർദ്ദേശകരിൽ ഒരാൾ ഒപ്പിടാതിരുന്നതിനെത്തുടർന്ന് സി.പി.ഐ.എം.എൽ ലിബറേഷൻ കേരളയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ രാജശേഖരന്റെ രണ്ടു പത്രികകളും തള്ളി.
അരിത ബാബു (ഐ.എൻ.സി), അഡ്വ. യു.പ്രതിഭ (സി.പി.എം), ബാബുജാൻ (സി.പി.എം-ഡമ്മി), പ്രദീപ് ലാൽ (ബി.ഡി.ജെ.എസ്), മൈന കെ.ഗോപിനാഥ് (എസ്.യു.സി.ഐ-സി), വിഷ്ണു പ്രസാദ് (ബി.ഡി.ജെ.എസ്-ഡമ്മി), ഗീവർഗീസ് ശാമുവൽ (സ്വതന്ത്രൻ), മണിയപ്പൻ ആചാരി (സ്വതന്ത്രൻ), ആർ.രാജീവ് (സ്വതന്ത്രൻ), എൻ.ഷിഹാബുദ്ദീൻ (സ്വതന്ത്രൻ), എസ്.സത്യനാരായണൻ (സ്വതന്ത്രൻ) എന്നിവരുടെ പത്രികളാണ് സ്വീകരിച്ചത്.