bdn
പിടിയിലായ പ്രതികൾ

ഹരിപ്പാട്: തെക്കൻ കേരളത്തിൽ വ്യാപകമായി ബോട്ട് എൻജിനുകളും മത്സ്യ ബന്ധനത്തിനുപയോഗിക്കുന്ന വല മണികളും മോഷ്ടിക്കുന്ന പ്രതികൾ പിടിയിൽ. ആലപ്പുഴ പാതിരപ്പളി വില്ലേജിൽ തെക്കനാര്യാട് പഞ്ചായത്ത് 17-ാം വാർഡ് തെക്കേപാലയ്ക്കൽ വീട്ടിൽ ബിജു (40), ആലപ്പഴ നഗരസഭ കൊറ്റംകുളങ്ങര വാർഡ് കാളാത്ത് ഗുരുമന്ദിരത്തിന് സമീപം കാളാത്ത് വെളിയിൽ വീട്ടിൽ ശ്യംലാൽ (45), കോമളപുരം വില്ലേജിൽ തെക്കനാര്യാട് പഞ്ചായത്ത് 10-ാം വാർഡ് തലവടി ഗ്യാസ് ഏജൻസിക്ക് വടക്കുവശം ഒറ്റക്കണ്ടത്തിൽ ലിജോ ചാക്കോ (ലിജോ മോൻ- 33) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജയദേവിന്റെ നിർദ്ദേശപ്രകാരം കായംകുളം ഡിവൈഎസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേകം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സൂത്രധാരനും ഒന്നാം പ്രതിയുമായ ബിജുവാണ് ആദ്യം കുടുങ്ങിയത്. 2014ൽ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നാലുകേസുകളിലെ പ്രതിയും രണ്ടുതവണ ജയിൽ വാസം അനുഭവിച്ചയാളുമാണ്. ഹൗസ് ബോട്ട് ജീവനക്കാരനായ പ്രതി കാറുകൾ വാടകയ്ക്കടുത്താണ് മറ്റ് പ്രതികൾക്കൊപ്പം രാത്രി കാലങ്ങളിൽ തീരദേശങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി ബോട്ട് എൻജിനുകളും 1000 കിലോയിലധികം വലമണികളും മോഷ്ടിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ വലകൾ കീറി നശിപ്പിക്കുകയും ചെയ്ത്തിരുന്നു. മോഷണം രൂക്ഷമായതോടെ തൃക്കുന്നപ്പുഴ പൊലീസിന്റെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ മുതൽ വലിയഴീക്കൽ വരെയുള്ള കരയോഗങ്ങളുടെയും ബോട്ടുടമകളുടേയും മത്സ്യത്തൊഴിലാളികളുടെയും പഞ്ചായത്ത് മെമ്പർമാരുടെയും കൂട്ടായ്മ രൂപീകരിച്ചു. ഇതിനിടെ മത്സ്യബന്ധന വള്ളത്തിൽ ഉപയോഗിക്കുന്ന എൻജിൻ വിൽക്കാനായി ഒരാൾ വരുന്നു എന്ന രഹസ്യ വിവരം ലഭിച്ച മത്സ്യത്തൊഴിലാളികൾ പൊലീസിൽ അറിയിച്ചു. തുടർന്ന് തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സി.പി.ഒ മാരായ ഷാജഹാൻ, കിഷോർ, രാഹുൽ എന്നിവർ മത്സ്യത്തൊഴിലാളികളുടെ വേഷത്തിൽ ബിജുവിനെ സമീപിച്ച് എൻജിൻ വേണമെന്ന് ആവശ്യപ്പെട്ട് ചങ്ങാത്തത്തിലാകുകയും എൻജിനുമായി വന്നപ്പോൾ പിടികൂടുകയുമായിരുന്നു.

മോഷണം പോയ മൂന്ന് എൻജിനുകളും 200 കിലോയോളം വലമണികളും കണ്ടെടുത്തു. പ്രതികൾക്കെതിരെ 7 കേസുകൾ രജിസ്റ്റർ ചെയ്തു.

തൃക്കുന്നപ്പുഴ സി.ഐ ടി. ദിലീഷ്, സബ് ഇൻസ്പെക്ടർമാരായ ബിജുമോൻ, ബാലു, തങ്കരാജ്, ജയചന്ദ്രൻ, ഓമനക്കുട്ടൻ, നാസർ, സീനിയർ സി.പി.ഒ ബാബു, സി.പി.ഒമാരായ ഷാജഹാൻ, കിഷോർ, രാഹുൽ,സജാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലെ മറ്റംഗങ്ങൾ.

മോഷണം ഗുരുവായൂർ മുതൽ
അഴീക്കൽ വരെ

ഗു​രു​വാ​യൂ​രി​ൽ​ ​നി​ന്ന് ​അ​ഴീ​ക്ക​ൽ​ ​വ​രെ​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളാ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​മോ​ഷ​ണ​ ​കേ​ന്ദ്ര​ങ്ങ​ൾ.​ ​മോ​ഷ​ണം​ ​ന​ട​ത്തേ​ണ്ട​ ​സ്ഥ​ല​ങ്ങ​ൾ​ ​പ​ക​ൽ​ ​ക​ണ്ടു​വ​യ്ക്കും.​ ​ബി​ജു​ ​മു​മ്പ് ​തൃ​ക്കു​ന്ന​പ്പു​ഴ​യി​ലാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​ഇ​യാ​ൾ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്ന​ത് ​ആ​രും​ ​സം​ശ​യി​ച്ചി​രു​ന്നി​ല്ല.​ ​വ​ല​മ​ണി​ക​ൾ​ ​അ​റു​ത്ത് ​ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലും​ ​വൈ​പ്പി​നി​ലു​ള്ള​ ​ആ​ക്രി​ക്ക​ട​ക​ളി​ണ് ​വി​റ്റി​രു​ന്ന​ത്.​ ​ബോ​ട്ടു​ട​മ​യാ​ണ​ന്നാ​ണ് ​ആ​ക്രി​ക്ക​ട​ക്കാ​രോ​ട് ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​വ​ള്ള​ത്തി​ലു​പ​യോ​ഗി​ക്കു​ന്ന​ ​എ​ൻ​ജി​നു​ക​ൾ​ ​ആ​വ​ശ്യ​മു​ള്ള​വ​രെ​ ​ക​ണ്ടെ​ത്തി​യ​ ​ശേ​ഷം​ ​അ​വ​ർ​ക്ക് ​വേ​ണ്ട​ ​പ​വ​റു​ള്ള​ ​എ​ൻ​ജി​ൻ​ ​മോ​ഷ്ടി​ച്ചു​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​പ​തി​വ്.​ ​ഒ​രു​സ​മ​യം​ ​ഒ​ന്നി​ല​ധി​കം​ ​ആ​ളു​ക​ളെ​ ​കൂ​ടെ​ ​കൂ​ട്ടാ​ത്ത​ ​ബി​ജു​ ​മോ​ഷ​ണ​ ​മു​ത​ലു​ക​ൾ​ ​വി​റ്റു​കി​ട്ടു​ന്ന​ ​തു​ക​ ​ആ​ഡം​ബ​ര​ ​ജീ​വി​ത​ത്തി​നാ​ണ് ​വി​നി​യോ​ഗി​ച്ചി​രു​ന്ന​ത്.