കറ്റാനം: കഞ്ചാവ് സംഘങ്ങളുടെ ഏറ്റുമുട്ടലിൽ 2 പേർക്കു പരിക്ക്. 2 പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. ഭരണിക്കാവ് തോപ്പിൽതറയിൽ സുജിത്ത് (23), നെടുങ്കയിൽ കോളനിയിൽ മന്ദീപ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഭരണിക്കാവ് തണ്ടളത്ത് തറയിൽ നന്ദഗോകുൽ (23), മനീഷ് ഭവനത്തിൽ മനീഷ് (22) എന്നിവർ പിടിയിലായി. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് തർക്കമാണ് സംഘട്ടനത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.