bdb

ഹരിപ്പാട്: ചപ്പുചവറുകൾ കളയാൻ പോയ പത്തു വയസുകാരി വീടിനു സമീപത്തെ ആറ്റിൽ മുങ്ങി മരിച്ചു. പള്ളിപ്പാട് നാലുകെട്ടും കവലയിൽ പഴയചാലിൽ പുത്തൻവീട്ടിൽ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകൾ അലീന സൂസൻ കോശിയാണ് (10) മരിച്ചത്. വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. കുട്ടി തിരികെ വരാൻ വൈകിയതോടെ നടത്തിയ പരിശോധനയിൽ ആറിന്റെ പടിയിൽ ചവറുകൾ കിടക്കുന്നത് കണ്ട് സംശയം തോന്നിയ പിതാവ് ഇറങ്ങി നടത്തിയ തിരച്ചിലിൽ ആറ്റിൽ നിന്നു കുട്ടിയെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അദീന