ആലപ്പുഴ: ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിലെ അഞ്ച് പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. രാവിലെ പത്തിന് ചേർത്തല തിരുനെല്ലൂർ സ്കൂൾ മൈതാനയിലാണ് ആദ്യ പരിപാടി. 11ന് ആലപ്പുഴ എസ്.ഡി.വി മൈതാനം, വൈകിട്ട് മൂന്നിന് കായംകുളം, നാലിന് മാവേലിക്കര, അഞ്ചിന് ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് സമ്മേളനങ്ങൾ.