root-march
കേന്ദ്ര സേനയും പൊലീസും മാന്നാറിൽ നടത്തിയ റൂട്ട് മാർച്ച്

മാന്നാർ: നിയമസഭ തിരഞ്ഞെടുപ്പിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സേനയും പൊലീസും മാന്നാറിൽ റൂട്ട് മാർച്ച് നടത്തി. ഇന്നലെ രാവിലെ സ്റ്റോർ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പരുമല ജംഗ്ഷൻ ചുറ്റി തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിൽ സമാപിച്ചു. കേന്ദ്ര സേനയിലെ ബി.എസ്.എഫ് 443-ാം കമ്പനിയിലെ കമാൻഡർ ഇൻസ്‌പെക്ടർ ജെ.പി. ചൗധരിയുടെ നേതൃത്വത്തിലുള്ള 35 ബി.എസ്.എഫ് ഉദ്യോഗസ്ഥരും മാന്നാർ സി.ഐ ന്യൂമാൻ, എസ്.ഐ ശബാബ് കാസിം എന്നിവരുടെ നേതൃത്വത്തിൽ മാന്നാർ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് മാർച്ച് നടത്തിയത്.