
ചേർത്തല: ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിലെ പൂരോത്സവത്തിന് ഹരികൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി. തുടർന്ന് ആറാട്ട് പുറപ്പാട്, ആറാട്ട് വരവ് എന്നിവ നടന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അഖില കേരള ധീവരസഭ ചേർത്തല ടൗൺ ശാഖയുടെ നേതൃത്വത്തിൽ, വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കൊടിക്കയർ ക്ഷേത്രത്തിൽ എത്തിച്ചത്.
22 മുതൽ ദിവസേന രാവിലെ 6.30ന് ആറാട്ട് പുറപ്പാട്, 10ന് ആറാട്ട് വരവ്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ആറാട്ട് പുറപ്പാട്, രാത്രി 9ന് ആറാട്ട് വരവ്, വിളക്ക് എന്നിവ നടത്തും. കൊവിഡ് മാനദണ്ഡങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്രം തന്ത്റിയുടെയും നിർദ്ദേശങ്ങളും പാലിച്ചാണ് ഉത്സവം നടത്തുന്നത്. പ്രസിദ്ധമായ പൂരോത്സവം 27നാണ്. 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്ന് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വക അഹസ് നടക്കും. വൈകിട്ട് പഞ്ചാരിമേളവും തുടർന്ന് ചുറ്റുവിളക്കോടു കൂടി ദീപാരാധനയും. 23ന് വൈകിട്ട് 7.30ന് സോപാന സംഗീതം, 4ന് ഗണപതി പടയണി, 24ന് വൈകിട്ട് 7.30ന് ഓട്ടൻതുള്ളൽ. 25ന് രാവിലെ 11ന് ഉത്സവബലി,ഉച്ചയ്ക്ക് 2 ന് ഉത്സവബലി ദർശനം, വൈകിട്ട് 7.30ന് സംഗീതക്കച്ചേരി, രാത്രി 9.30ന് ക്ഷേത്രമതിലിനുള്ളിൽ ആയില്യം പടയണി, പുലർച്ചെ 4ന് ചൂട്ട് പടയണി. 26ന് വൈകിട്ട് 6ന് ക്ഷേത്രമതിലിനുള്ളിൽ മകം വേലതുള്ളൽ, തുടർന്ന് അന്നം കുമ്പിടീക്കൽ, 7ന് ഭജൻസന്ധ്യ, രാത്രി 8.30ന് ഭക്തിഗാനാമൃതം,പുലർച്ചെ 4.30ന് മകം പടയണി. 27ന് വൈകിട്ട് 5ന് സോപാനസംഗീതം,6ന് ക്ഷേത്രമതിലിനുള്ളിൽ പൂരം വേലതുള്ളൽ, തുടർന്ന് അന്നം കുമ്പിടീക്കൽ,7ന് നാട്യാഞ്ജലി, തുടർന്ന് പള്ളിവേട്ട, 4.30ന് പൂരം പടയണി. ആറാട്ട് ഉത്സവദിനമായ 28ന് വൈകിട്ട് 7ന് കൊടിയിറക്ക്, രാത്രി 8.30ന് ആറാട്ട് പുറപ്പാട്, 9ന് സംഗീതക്കച്ചേരി, പുലർച്ചെ 2.30ന് ആറാട്ട് വരവ്, 5ന് വലിയ കാണിക്ക.