ചേർത്തല: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പി.എസ്. ജ്യോതിസ് നയിക്കുന്ന പരിവർത്തനയാത്രയ്ക്ക് ഇന്ന് തുടക്കം. ദിവസേന രണ്ട് പഞ്ചായത്തുകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തണ്ണീർമുക്കം 22-ാം വാർഡിലെ മാനവസഹായത്തിൽ നിന്ന് രാവിലെ 7ന് ആരംഭിക്കുന്ന പദയാത്ര ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. കുന്നത്ത് ഹനുമാൻ ക്ഷേത്ര പരിസരം, മഞ്ചാടിക്കൽ, ചാലിപ്പള്ളികവല, ഞെട്ടയിൽ എന്നീ കേന്ദ്രങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും. തണ്ണീർമുക്കം പഞ്ചായത്ത് ഓഫീസിന് സമീപം അവസാനിക്കും. തുടർന്ന് കുടുംബയോഗങ്ങളിൽ പങ്കെടുക്കും. മുഹമ്മ പഞ്ചായത്തിലെ പദയാത്ര വൈകിട്ട് ബസ് സ്​റ്റാൻഡിന് സമീപം അവസാനിക്കും. സമാപന സമ്മേളനം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്യും.