ആലപ്പുഴ: കള്ള് വ്യവസായ ക്ഷേമനിധി ബോർഡിൽ നിന്നും വിവിധ പെൻഷനുകൾ അനുവദിച്ച് കൈപ്പറ്റിയതിന് ശേഷം 2021ൽ മസ്റ്ററിംഗ് ചെയ്യാൻ കഴിയാതെ വന്നവർ ഗസറ്റഡ് ഓഫീസർ, വില്ലേജ് ഓഫീസർ, അംഗീകൃത ട്രേഡ് യൂണിയൻ സെക്രട്ടറി, വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ എന്നിവരിൽ ആരുടെയെങ്കിലും പക്കൽ നിന്ന് ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി ജില്ലാ ഓഫീസിൽ ഹാജരാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.