ആലപ്പുഴ: സ്‌നേഹ കൂട്ടായ്മയിലൂടെ കുടുംബ ബന്ധങ്ങളെ തമ്മിൽ അരക്കെട്ടുറപ്പിക്കാൻ ഏറ്റവും പര്യാപ്തമായ സംവിധാനമാണ് റസിഡൻസ് അസോസിയേഷനുകളെന്ന് ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് പറഞ്ഞു.
കണിയാകുളം റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യോഗത്തിൽ അസോ.പ്രസിഡന്റ് പ്രൊഫ. സുകുമാരമേനോൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രാധാകൃഷ്ണൻ കണക്ക് അവതരിപ്പിച്ചു. വാർഡ്കൗൺസിലർ സജേഷ് ചാക്കുപറമ്പിൽ സംസാരിച്ചു.അപ്പുക്കുട്ടൻ പിള്ള സ്വാഗതവും ഡോ.നാരായണൻ നന്ദിയും പറഞ്ഞു. ആശ വർക്കർ ശ്രീകല ശ്രീകുമാറിനെ യോഗം ആദരിച്ചു. പ്രസിഡന്റായിഡോ.കെ.നാരായണനെയും സെക്രട്ടറിയായി ബി. ഉണ്ണിക്കൃഷ്ണപിള്ളയെയും തിരഞ്ഞെടുത്തു.