s

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ചേർത്തല മണ്ഡലത്തിൽ യു.ഡി.എഫിന് അപരനും മാവേലിക്കരയിൽ എൻ.ഡി.എക്ക് റെബലും. ചേർത്തലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എസ്.ശരതിന് ഭീഷണിയായി സ്വതന്ത്രസ്ഥാനാർത്ഥി ശരത് എസ് മത്സരരംഗത്തുണ്ട്."ഗ്ലാസ് ടംബ്ലർ" ആണ് ശരത് എസിന്റെ ചിഹ്നം .

മാവേലിക്കരയിൽ എൻ.ഡി.എയുടെ ഔദ്യോഗിക സ്ഥാനാർത്ഥി ബി.ജെ.പിയിലെ കെ.സഞ്ജുവിന് ഭീഷണിയായാണ് ബി.ജെ.പിയുടെ സജീവ പ്രവർത്തകനായിരുന്ന ബി.സുഭാഷ് വിമതനായി രംഗത്തെത്തിയിട്ടുള്ളത്. "പ്രഷർകുക്കർ" ആണ് ചിഹ്നം. ഡി.വൈ.എഫ്.ഐ നേതാവായിരുന്ന കെ.സഞ്ജു തിരഞ്ഞെടുപ്പ് കാലത്താണ് ബി.ജെ.പിയിൽ എത്തിയത്.