ചേർത്തല: പ്രമുഖ പി.ഡബ്ലിയു.ഡി കോൺട്രാക്ടർ മുനിസിപ്പൽ 29-ാം വാർഡിൽ വിളക്കിനാരി മഠത്തിൽ വി.ജി. നാരായണ ഭട്ട്(90)നിര്യാതനായി.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊതുമരാമത്ത് കരാർ ജോലികളിലേയ്ക്ക് കൈപിടിച്ചുയർത്തുന്നത് നാരായണ ഭട്ടാണ്. മക്കൾ: ഗണേഷ്ഭട്ട്,ആശ ഡി.പൈ. മരുമക്കൾ: പ്രിയ എം. ഷേണായി, ദിനേശ് പൈ.