വള്ളികുന്നം: ചേന്ദങ്കര മഹാദേവ ക്ഷേത്രത്തിലെ പുന പ്രതിഷ്ഠാ വാർഷികം നാളെ നടക്കും.ക്ഷേത്ര തന്ത്രി പരമേശ്വരർ വിനായകൻ നമ്പൂതിരി മുഖ്യ കർമ്മികത്വം വഹിക്കും. രാവിലെ 6.30 നും 7.30 നും മദ്ധ്യേ പുന പ്രതിഷ്ഠ.തുടർന്ന് അഷ്ടബന്ധ ലേപനം, പായസ പൂജ, നിത്യനിദാനം നിശ്ചയിക്കൽ, പഠിത്തര സമർപ്പണം, വലിയ കാണിക്ക സമർപ്പണം എന്നിവ നടക്കും.