മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ 2016 നവംബറിൽ നടന്ന തട്ടിപ്പിന് ഇരകളായ നിക്ഷേപകരുടെ രണ്ടാഘട്ടം സമരം ആരംഭിച്ചു. നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാൻ ഭരണ സമിതിയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണിത്. ബാങ്ക് ഹെഡ് ഓഫീസ് പടിക്കൽ നടന്ന സത്യാഗ്രഹം നിക്ഷേപ കൂട്ടായ്മയിലെ മുതിർന്ന അംഗം ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ബി.ജയകുമാർ അദ്ധ്യക്ഷനായി. എം.വിനയൻ, വി.ജി.രവീന്ദ്രൻ, ജി.സി.എസ്.ഉണ്ണിത്താൻ, പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു. നിക്ഷേപകരുടെ ന്യായമായ ആവശ്യങ്ങൾ ഭരണസമിതി പരിഹരിക്കാതെ സമരത്തിൽ നിന്നും നിക്ഷേപകർ പിന്നാക്കം പോകില്ലെന്നും കൂട്ടായ്മ ഭാരവാഹികൾ അറിച്ചു.