ആലപ്പുഴ: സി.പി.ഐ സംസ്ഥാന മുൻ സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ ചരമവാർഷികദിനത്തിൽ വലിയചുടുകാട്ടിലെ സ്മൃതി മണ്ഡപത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, എ.ശിവരാജൻ, പി.വി.സത്യനേശൻ, ദീപ്തി അജയകുമാർ, ജി.കൃഷ്ണപ്രസാദ്, പി.ജ്യോതിസ്, വി.മോഹൻദാസ്, ഇ.കെ.ജയൻ, ആർ.അനിൽകുമാർ, ആർ.സുരേഷ്, ബി.നസീർ തുടങ്ങിയവരും പങ്കെടുത്തു. വൈകിട്ട് ചേർത്തലയിൽ അനുസ്മരണ യോഗവും നടന്നു.