മാവേലിക്കര: തഴക്കര ഗുരുനിത്യചൈതന്യയതി ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ സാഹിത്യ സെമിനാർ എം.എസ്.എം കോളേജ് മലയാളവിഭാഗം അദ്ധ്യക്ഷ ഡോ.എം.കെ.ബീന ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എൻ.പരമേശ്വരൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോർജ് തഴക്കര വിഷയാവതരണവും പ്രസന്ന ചുനക്കര അവലോകനവും നടത്തി. വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണം കാൻഫെഡ് ജില്ലാ പ്രസിഡന്റ് വി.പി.ജയചന്ദ്രനും ഗുരു ചേമഞ്ചേരി അനുസ്മരണം കഥകളി ആസ്വാദകസംഘം പ്രസിഡന്റ് ജെ.ഗോപകുമാറും താലൂക്ക് ഭരണസമിതി അംഗമായിരുന്ന ചെട്ടികുളങ്ങര ബി.ഉണ്ണിക്കൃഷ്ണൻ അനുസ്മരണം താലൂക്ക് ഭരണസമിതി അംഗം വാസന്തി പ്രദീപും നിർവഹിച്ചു. പ്രൊഫ.വി.രാധാമണിക്കുഞ്ഞമ്മ, പ്രോഗ്രാം കൺവീനർ റെജി പാറപ്പുറം, ലൈബ്രേറിയൻ മിനി ജോർജ്, ടി.ആർ.രാജേന്ദ്രൻ, സിനി എന്നിവർ സംസാരിച്ചു.