footbal
ലോക ഫുട്ബോൾ ദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ കാർണിവലിൽ പെൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ നിന്ന്

ചാരുംമൂട്: ലോക വനിതാ ഫുട്ബാൾ ദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ കുടുംബശ്രീ വനിതകൾക്കായി ഫുട്ബാൾ കാർണിവലും പെൺകുട്ടികൾക്കായി ഫുട്ബാൾ മത്സരങ്ങളും നടത്തി.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും വിവിധ ഫുട്ബാൾ അസോസിയേഷനുകളും താമരക്കുളം ഗ്രാമ പഞ്ചായത്ത് സി.ഡി.എസും ചേർന്ന് ചത്തിയറ ഫുട്ബാൾ അക്കാഡമിയുടെ നേതൃത്വത്തിലാണ് ഫുട്ബാൾ കാർണിവൽ സംഘടിപ്പിച്ചത്.

പെൺകുട്ടികൾക്കായുള്ള ഫുട്ബാൾ മത്സരങ്ങളിൽ കോഴിക്കോട്, ആലപ്പുഴ, കൊല്ലം ടീമുകളും ചത്തിയറ സി.എഫ്.എയിലെ പെൺകുട്ടികളും പങ്കെടുത്തു.

കുടുംബശ്രീ വനിതകൾക്കായി നടന്ന ഫുട്ബാൾ മത്സരങ്ങളും ആവേശമായി മാറി. സ്പോർട്ട്സ് കൗൺസിൽ കോച്ച് അമൃത അരവിന്ദ്, കെ.എൻ. അശോക് കുമാർ എന്നിവർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. അക്കാഡമി പ്രസിഡന്റ്, കെ.എൻ.കൃഷ്ണകുമാർ , കോ ഓഡിനേറ്റർ ഗിരിജ മധു, സി.ഡി.എസ് ചെയർ പേഴ്സൺ ഡി. സതി,എസ്.ജമാൽ , കോച്ചുകളായ ഷെഫീർ, പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.