അമ്പലപ്പുഴ: റോഡരികിൽ നിന്ന മദ്ധ്യവയസ്കന് എൽ.പി.ജി സിലിണ്ടർ കയറ്റിവന്ന ലോറി തട്ടി പരിക്കേറ്റു. അമ്പലപ്പുഴ കോമന ചേന്നാട് വീട്ടിൽ രാമചന്ദ്രനാണ് (58) ഗുരുതര പരിക്കേറ്റത്.ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിന് തെക്കുഭാഗത്തായിരുന്നു അപകടം. സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങി റോഡരികിൽ നിൽക്കുമ്പോൾ അമിതവേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. രാമചന്ദ്രനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.