sndp
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ ഉത്ഘാടന ഭദ്രദീപപ്രകാശനം ക്ഷേത്ര മേൽശാന്തി ശിവാലയം ലാൽ ശാന്തി നിർവ്വഹിച്ചു.

മാന്നാർ: എസ്. എൻ. ഡി. പി യോഗം ഇരമത്തൂർ 658ാം നമ്പർ ശാഖയി​ലെ വല്യവീട്ടിൽ ശ്രീ ഭദ്രകാളി - വിഷ്ണു ക്ഷേത്ര പ്രതിഷ്ഠയുടെ വാർഷിക മഹോത്സവവും ഭാഗവത സപ്താഹ യജ്ഞ ദീപപ്രകാശനം ക്ഷേത്ര മേൽശാന്തി ശിവാലയം ലാൽ ശാന്തി നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റി അംഗം ദയകുമാർ ചെന്നിത്തല, ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് വിജയമ്മ ഫിലേന്ദ്രൻ, വനിതാ സംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സോജൻ , മാവേലിക്കര ബ്ലോക്കംഗം ഉമാ തരാനാഥ്‌, ശാഖാ പ്രസിഡന്റ് പി.സി. സോമനാഥൻ, കെ.പി.എം. എസ് 783 ാം നമ്പർ പ്രസിഡന്റ് ഷിബു എന്നിവർ സംസാരി​ച്ചു. സപ്താഹ സമിതി ചെയർമാൻ അനിൽകുമാർ പി.ആർ സ്വാഗതവും കൺവീനർ അനിൽകുമാർ. ടി.കെ നന്ദിയും പറഞ്ഞു. രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, ആചാര്യവരണം, ഗ്രന്ഥ നമസ്ക്കാരം എന്നിവയ്ക്ക് ശേഷം യജ്ഞാചാര്യൻ പ്രയാർ നന്ദകുമാറിന്റെ നേതൃത്വത്തിൽഭാഗവത സപ്താഹ യജ്ഞം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ചു. 27ന് സമാപിക്കും. 28ന് ക്ഷേത്ര പ്രതിഷ്ഠ വാർഷിക പൂജകൾ. ക്ഷേത്രന്ത്രി പുത്തില്ലം എം. മാധവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.