മാവേലിക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ഷാജുവിന്റെ പ്രചാരണാർത്ഥമുള്ള കുടുംബ സംഗമങ്ങൾ എ.ഐ.സി.സി സെക്രട്ടറി പി.വി.ശ്വനാഥൻ ഉദ്ഘാടനം ചെയ്തു. തെക്കേക്കരയിൽ നടന്ന സംഗമത്തിൽ യു.ഡി.എഫ് ചെയർമാൻ കുറത്തികാട് രാജൻ അദ്ധ്യക്ഷനായി. എം.കെ.സുധീർ, ബിജു വർഗീസ്, ജി​.രാമദാസ്, ആർ.അജയക്കുറുപ്പ്, മധുസൂദനൻ ഉണ്ണിത്താൻ, രാജു പുളിന്തറ, പി.ബി.മനോജ്, ആഷിഷ് കുറത്തികാട്, അഖിൽ.എസ് കുമാർ, അമൽ മധുസൂദനൻ എന്നിവർ സംസാരിച്ചു. വിവിധ കുടുംബ സംഗമങ്ങളിൽ കോശി എം.കോശി, കെ.പി ശ്രീകുമാർ, സാദിഖ് അലി ഖാൻ, കെ.ആർ മുരളീധരൻ, പി.എസ് ബാബുരാജ്, അനിവർഗീസ്, മനോജ്.സി ശേഖർ, ബി.രാജലക്ഷ്മി, നൈനാൻ.സി കുറ്റിശേരി, കെ.ഗോപൻ, ഹരിപ്രകാശ്, അമൃതേശ്വരൻ, രാജീവ് കുമാർ, രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.