മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ സാമ്പത്തിക വർഷത്തിൽ നൂറ് ശതമാനം നികുതി പിരിവെന്ന ലക്ഷ്യം കൈവരിച്ചു. മൊബൈൽ ടവർ ഉൾപ്പെടെയുള്ള എല്ലാ കെട്ടിടങ്ങളുടെയും നികുതി പൂർണമായും പിരിച്ചെടുത്തതായി പ്രസിഡന്റ്‌ ഡോ.കെ.മോഹൻകുമാർ, സെക്രട്ടറി എ.കെ.സിനി എന്നിവർ നന്ദി അറിയിച്ചു. പഞ്ചായത്ത് ജീവനക്കാരായ ജയ്ജി.ആർ, പുലരി.എസ്, തുഷാർ.ആർ. ഷബീന, സീനത്ത്.എ, സുഭാഷ്.കെ, ഷൈനി രാജു, ബി.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നികുതി പിരിവ് നടത്തിയത്.