മാവേലി​ക്കര: അസോസിയേഷൻ ഒഫ്‌ കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജലദിനത്തിൽ പൊതുകിണർ ശുചീകരിച്ചു. ചുനക്കര തിരുവൈരൂർ ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്ത് പൊതുകിണറാണ് ശുചീകരിച്ചത്. ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. അക്വ ജില്ലാ പ്രസിഡന്റ് എ.ഹഷീർ അദ്ധ്യക്ഷനായി. അക്വ സംസ്ഥാന സെക്രട്ടറി എ.ഷിഹാബുദീൻ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പ്രമോജ്.എസ്‌. ധരൻ, ബ്രാഞ്ച് സെക്രട്ടറി കെ.സി.സഞ്ജീവ്‌, സുരേഷ് പുലരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.