മാവേലിക്കര: യു.ഡി.എപഫ് സ്ഥാനാർത്ഥി കെ.കെ.ഷാജുവിന്റെ പോസ്റ്ററുകളും ഫ്ലക്സുകളും സാമുഹ്യ വിരുദ്ധർ നഗരത്തിൽ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ടൗൺ മണ്ഡലത്തിലെ 15,10,11,18 ബൂത്തുകളിലാണ് പോസ്റ്ററും ഫ്ലക്സുകളും നശിപ്പിച്ചിരിക്കുന്നത്. പ്രതികളെ കണ്ടെത്താൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് മണ്ഡലം കൺവീനർ രമേശ് ഉപ്പാൻസ് ആവശ്യപ്പെട്ടു.