അരൂർ: എസ്.എൻ.ഡി.പി.യോഗം എഴുപുന്ന വടക്ക് 798-ാം നമ്പർ ശാഖയിൽ യൂത്ത് മൂവ്മെന്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ സെക്രട്ടറി അജയൻ പറയകാട് യോഗം ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡൻറ് എൻ.കെ.സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെൻറ് തുറവുർ മേഖല സെക്രട്ടറി ഷാബുഗോപാൽ, രമേശൻ, കെ.എൻ.ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എസ്.സുധീഷ് (പ്രസിഡന്റ്), പി.എം.അനിൽകുമാർ (വൈസ് പ്രസിഡന്റ്), വി.ഡി.കിരൺ ദാസ് (സെക്രട്ടറി), കെ.എ.ജിനീഷ് (ജോയിന്റ് സെക്രട്ടറി).