thampi-mettuthara

കുട്ടനാട്: എൻ.ഡി.എ സ്ഥാനാർത്ഥി തമ്പി മേട്ടുതറ ഇന്നലെ എടത്വ, തകഴി, തലവടി, വീയപുരം, മുട്ടാർ പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയാക്കി. ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയശേഷം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ ആശീർവാദം സ്വീകരിച്ചുകൊണ്ടായിരുന്നു പര്യടനത്തിന് തുടക്കം കുറിച്ചത്.

പിന്നീട് എടത്വ സെന്റ് ജോർജ്ജ് പള്ളിയിലെത്തിയ തമ്പി മേട്ടുതറ ഫാ.മാത്യു ചൂരവടിയിൽ നിന്നു അനുഗ്രഹം ഏറ്റുവാങ്ങി. പള്ളിയിലെ അൾത്താരയ്ക്ക് മുൻവശം മെഴുകുതിരി തെളിച്ച ശേഷം എടത്വ ചന്തയിലെത്തി ഓട്ടോറിക്ഷ തൊഴിലാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർമ്മാണ തൊഴിലാളികളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ബി.ജെ.പി, ബി.ഡി.ജെ.എസ് നേതാക്കൾക്കൊപ്പമായിരുന്നു പര്യടനം.