അരൂർ: പാടം നികത്തി ബൂത്ത് നിർമ്മിക്കാൻ ശ്രമമെന്ന് പരാതി. എഴുപുന്ന പഞ്ചായത്ത് പതിമൂന്നാം വാർഡിൽ സെൻ്റ് റാഫേൽസ് സ്ക്കൂളിന് പുറകുവശത്തെ നെൽപ്പാടത്തിന്റെറെ ഭാഗം നികത്താൻ ശ്രമമെന്നാണ് ആരോപണം. ബി.ജെ.പി. ബൂത്ത് പ്രസിഡൻ്റ് കെ.എൻ. ഷാജിയുടെ നേത്യത്വത്തിൽ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് റവന്യു വകുപ്പ് അധികൃതർ സ്ഥലത്തെത്തി ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. കഴിഞ്ഞവർഷം ജനുവരി മാസത്തിൽ പാടം നികത്താൻ ശ്രമിച്ചത് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.