bdn
രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പളളിപ്പാട് നടന്ന യോഗത്തില്‍ ഉമ്മൻ ചാണ്ടി സംസാരിക്കുന്നു

ഹരിപ്പാട്: രമേശ് ചെന്നിത്തലയെ എൽ.ഡി.എഫ് ഭയപ്പെടുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ചെന്നിത്തലയുടെ തി​രഞ്ഞെടുപ്പ് പ്രചരണാർത്ഥം പളളിപ്പാട് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ സർക്കാരിന്റെ എല്ലാ അഴിമതികളും പുറത്ത് കൊണ്ടുവന്നതി​നാൽ ചെന്നിത്തല എൽ.ഡി.എഫിന്റെ കണ്ണിലെ കരടാണ്. രാഷ്ട്രീയ കേരളം രമേശിന്റെ വരവിന് കാത്തിരിക്കുന്നു. ഇരുപത്തിയ്യായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ രമേശ് ചെന്നിത്തലയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് നമുക്കുളളത്. യു.ഡി.എഫ് സർക്കാർ അഴിമതി നടത്തിയെന്ന പ്രചരണത്തിലൂടെ അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാരിന് യുഡിഎഫ് നടത്തിയെന്ന് പറയുന്ന ഒരു അഴിമതിപോലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഈ സർക്കാരിന്റെ അഴിമതികളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ എൽ.ഡി​. എഫ് സർക്കാരിനെ താഴെയിറക്കുവാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിരിക്കുന്നകാലത്താണ് തി​രഞ്ഞെടുപ്പ് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻറിൻറെ ചുമതല വഹിക്കുന്ന എ.എ ഷുക്കൂർ, എ.കെ.രാജൻ, എം.ആർ.ഹരികുമാർ, ജോൺ തോമസ് ,മുഞ്ഞിനാട്ട് രാമചന്ദ്രൻ,കെ.കെ സുരേന്ദ്രനാഥ്,സുജിത്ത് എസ് ചേപ്പാട് ,എം.പി.പ്രവീൺ, കെ ബാബുക്കുട്ടൻ ,കൊല്ലമല തങ്കച്ചൻ,നൗഷാദ്,സാജൻ പനയറ,കെ.എം.രാജു,കീച്ചേരിൽ ശ്രീകുമാർ,വിനു ആർ. നാഥ് എന്നിവർ സംസാരിച്ചു.