ചാരുംമൂട് : മാവേലിക്കര എൻ.ഡി.എ സ്ഥാനാർഥി കെ. സഞ്ജുവിന്റേ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം
മഹിളാ മോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളാ സംഗമം നടത്തി . ചാരുംമൂട് വിപഞ്ചിക ആഡിറ്റോറിയത്തിൽ നടന്ന മഹിളാ സംഗമം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് പ്രൊഫസർ ടി വി രമ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് പൊന്നമ്മ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച മഹിളാ സംഗമത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വനീ ദേവ് മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര എൻ.ഡി.എ സ്ഥാനാർത്ഥി കെ.സഞ്ജുവിന് മഹിളാ മോർച്ച പ്രവർത്തകർ സ്വീകരണം നൽകി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, മണ്ഡലം സെക്രട്ടറിമാരായ പ്രദീപ്, പീയൂഷ് ചാരുംമൂട് , ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി സുധീർ ഖാൻ ,
ഇലക്ഷൻ ചുമതല വഹിക്കുന്ന മധു ചുനക്കര, സംസ്ഥാന സമിതി അംഗം വെട്ടിയാർ മണിക്കുട്ടൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഗിരിജ, മഹിളാ മോർച്ച ജില്ലാ - മണ്ഡലം ഭാരവാഹികളായ കലാരമേശ്, പുഷ്പലത, അംബികാദേവി, തുളസി ബായി, ശോഭ രവീന്ദ്രൻ, സ്മിത ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. ആയിരത്തിലധികം സ്ത്രീകൾ മഹിളാസംഗമത്തിൽ പങ്കുചേർന്നു.