prathibha

കായംകുളം മണ്ഡലത്തിൽ ആദ്യമായാണ് പ്രധാന മുന്നണികളിലെ വനിതാ നേതാക്കൾ തമ്മിൽ കൊമ്പുകോർക്കുന്നത്. കുട്ടനാട്ടിൽ നിന്ന് ഓണാട്ടുകരയിലേക്ക് എത്തി ജനമനസ് കീഴടക്കിയ പ്രതിഭയെ എൽ.ഡി.എഫ് രണ്ടാംഅങ്കത്തിന് ഇറക്കിയപ്പോൾ

മണ്ഡലത്തിൽ ജനിച്ചുവളർന്ന അരിതയെയാണ് കോൺഗ്രസ് പോരാളി. ഇരുവർക്കും വെല്ലുവിളിയായി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി പ്രദീപ് ലാലുമുണ്ട്. തങ്ങളുടെ പ്രിയ മണ്ഡലത്തെക്കുറിച്ച് സ്ഥാനാർത്ഥികൾ മനസുതുറക്കുന്നു.

 ഉദ്യാനമാക്കും

സമാധാനവും സൗന്ദര്യവും വികസനമുള്ള കായംകുളത്തെയാണ് ആഗ്രഹിക്കുന്നത്. ഇതിന് ഊന്നൽ നൽകിയാണ് അടുത്ത അഞ്ച് വർഷത്തെ വികസന പദ്ധതികൾ നെയ്തെടുത്തിരിക്കുന്നത്. പൊതുഇടങ്ങളിലും നഗരവീഥികളിലും മാലിന്യം നീക്കി കണ്ണിന് കുളിർമയുള്ള ഉദ്യാനം ഒരുക്കും. ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകും.

-യു. പ്രതിഭ,എൽ.ഡി.എഫ്

സ്മാർട്ട് കായംകുളം

കായംകുളത്തിന്റെ പഴമ നിലനിറുത്തി സ്മാർട്ട് കായംകുളമാണ്' സ്വപ്നപദ്ധതി. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തും.പട്ടണവും ഗ്രാമപ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന തോടുകൾ നവീകരിക്കും. പാലങ്ങൾ വരും. കായംകുളം താലൂക്ക് രൂപീകരിക്കും.ടൂറിസം മേഖലയ്ക്കും പ്രത്യേക പരിഗണന നൽകും.

-അരിത ബാബു, യു.ഡി.എഫ്

കായംകുളം എന്റെ അഭിമാനം

'എന്റെ കായംകുളം എന്റെ അഭിമാനം' ഇതാണ് പ്രചാരണ ആയുധം. മണ്ഡലത്തിലെ സുസ്ഥിര വികസനത്തിലൂടെ ഓണാട്ടുകരയുടെ പൈതൃകം ലോകത്തെ അറിയിക്കും. തൊഴിൽ രഹിതരില്ലാത്ത കായംകുളം സൃഷ്ടിക്കും. വികസനത്തിലൂടെ നാടിന്റെ മുഖച്ഛായ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.

- പ്രദീപ് ലാൽ, എൻ  വമ്പൻമാർ വീണ മണ്ഡലം വമ്പൻമാർ കടപുഴകി വീണ ചരിത്രം കായംകുളത്തിനുണ്ട്. തച്ചടി പ്രഭാകരൻ, ജി.സുധാകരൻ,എം.കെ.രാഘവൻ, കെ.ഗോപിനാഥ് എന്നീ പ്രമുഖ നേതാക്കളാണ് തോൽവിയുടെ കയ്പ്പുനീര് അനുഭവിച്ചത്. 11857 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.പ്രതിഭ കഴിഞ്ഞ തവണ വിജയിച്ചത്. മണ്ഡലത്തിലെ സാധാരണ കുടുംബമെന്ന സ്വീകാര്യതയും രാഷ്ടീയ പശ്ചാത്തലവുമാണ് അരിതയ്ക്ക് കൈമുതൽ. ഒപ്പം ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ കൃഷ്ണപുരം ഡിവിഷനിൽ നടപ്പിലാക്കിയ വികസന നേട്ടവും പ്രചാരണ ആയുധമാണ്.