ph
കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ പര്യടനം പുതുപ്പള്ളി ദേവികുളങ്ങരയിൽ അഡ്വ.കെ ഗോപിനാഥൻ ഉത്ഘാടനം ചെയ്യുന്നു

കായംകുളം: സ്വീകരണങ്ങളേറ്റുവാങ്ങി പ്രചാരണവഴിയിൽ മുന്നേറ്റത്തിനുള്ള നീക്കത്തിലാണ് കായംകുളത്തെ സ്ഥാനാർത്ഥികൾ. യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ സ്വീകരണ പര്യടനം തുടങ്ങി. എൽ.ഡി.എഫിന്റെ യു. പ്രതിഭയുടെ പര്യടനം ഇന്നും എൻ.ഡി.എ സ്ഥാനാർത്ഥി പി. പ്രദീപ് ലാലിന്റെ പര്യടനം 28നും തുടങ്ങും.

അരിതാ ബാബുവിന്റെ പര്യടനം പുതുപ്പള്ളി ദേവികുളങ്ങര പുലരി ചന്തയ്ക്ക് സമീപം കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കായംകുളം നിയമസഭാ മണ്ഡലത്തിന്റെ നന്മയും വികസന നായികയുമായി അരിത മാറുമെന്ന് കെ.ഗോപിനാഥൻ പറഞ്ഞു.

യു.ഡി.എഫ് ദേവികുളങ്ങര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബിജു ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ, എ.ജെ.ഷാജഹാൻ, അഡ്വ.യു. മുഹമ്മദ്, വേലഞ്ചിറ സുകുമാരൻ, കെ.പുഷ്പദാസ്, ബാബു മുനമ്പേൽ തുടങ്ങിയവർ സംസാരിച്ചു.

യു. പ്രതിഭയുടെ സ്വീകരണ പര്യടനം ഇന്ന് തുടങ്ങും. രാവിലെ 8 മണിക്ക് ദേവികുളങ്ങര ത്രിവേണികടവിൽ മുൻ എം.പി. സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. കനാൽ ജംഗ്ഷൻ, ചങ്ങാലിപ്പള്ളി ജംഗ്ഷൻ, മണ്ടത്തിത്തറ ജംഗ്ഷൻ, കിണർമുക്ക്, വല്ലാറ്റിൽ ജംഗ്ഷൻ, ആനക്കുന്നേൽ ജംഗ്ഷൻ,പടനിലം, കുറ്റീത്തറ, കളത്തിൽ ജംഗ്ഷൻ, മണറ്റേൽ, തണ്ടാശ്ശേരിൽ, ഓവുകാട്ട് ജംഗ്ഷൻ, പേരൂർമുക്ക്, വള്ളുകപ്പള്ളി ജംഗ്ഷൻ, കണ്ടിശ്ശേരിൽ, ചെറുകര, പാപ്പാടി മുക്ക്, മംഗലശ്ശേരി ജംഗ്ഷൻ, കുഴുവേലിമുക്ക്, കല്ലിൽമുക്ക്, ആരകണ്ടത്തിൽ, പുത്തൻപുരമുക്ക്, മേപ്പള്ളിക്കുറ്റി ജംഗ്ഷൻ അയ്യൻങ്കാളി ജംഗ്ഷൻ, ദൈവപുരയ്ക്കൽ, ആൽത്തറ ജംഗ്ഷൻ, കോയിക്കൽ വടക്കേമുക്ക്, കൊച്ചമ്പലം ജംഗ്ഷൻ,മുണ്ടകത്തിൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നടക്കും.

പി. പ്രദീപ് ലാലിന്റെ സ്വീകരണ പരിപാടി 28 ന് രാവിലെ 8 മണിയ്ക്ക് പുതിയിടത്തുനിന്ന് ആരംഭിക്കും. 26 ന് എല്ലാ പഞ്ചായത്തുകളിലും ബൈക്ക് മാലി നടക്കും.