ഫോട്ടോ മെയിലിൽ
വള്ളികുന്നം: കടുവുങ്കൽ 34 - ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെയും 2507 വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും എൻഡോവ്മെന്റ് വിതരണവും നടന്നു. രക്ഷാധികാരി പി. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എൻ.നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ശങ്കരൻ കുട്ടി നായർ സ്വാഗതം പറഞ്ഞു. ഇലക്ടറൽ മെമ്പർ ബാബു കടുവുങ്കൽ, വനിതാസമാജം പ്രസിഡന്റ് ജയശ്രീ ചന്ദ്രൻ , പരമേശ്വരൻ പിള്ള, മോഹനൻ പിള്ള, കെ.അജിത്കുമാർ, കേശവപിള്ള, രാജേഷ് ചൂരക്കാല, രഞ്ജിത്ത് കഷ്ണൻ, രാജേഷ് പോക്കാട്ട്, രാജൻ പിള്ള, ആർ.ശശി, ശാന്തമ്മ, വിജി തുടങ്ങിയവർ സംസാരിച്ചു.