bdn
കരുവാറ്റയിൽ നടന്ന വികസന സംവാദ സദസ്സിൽ മന്ത്രി തോമസ് ഐസക്ക് സംസാരിക്കുന്നു

ഹരിപ്പാട്: അഞ്ചു വർഷം കൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന,ക്ഷേമ പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങളുമായി സംവദിച്ച് തോമസ് ഐസക്ക് . ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി ആർ.സജിലാലിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് കരുവാറ്റയിൽ എൽ ഡി എഫ് ജനകീയ സംവാദ സദസ് സംഘടിപ്പിച്ചത് . സ്ത്രീകളടക്കമുള്ള വോട്ടറന്മാരുടെ ചോദ്യങ്ങൾക്കു മന്ത്രി കൃത്യമായ മറുപടി നൽകി . ദുരന്തങ്ങൾ തുടർച്ചയായി വന്നപ്പോഴും സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം തരാതെ കേന്ദ്ര സർക്കാർ കൈമലർത്തി കാണിക്കുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു . കിഫ് ബി എന്ന മാതൃക പദ്ധതിയിലൂടെ ഒട്ടേറെ വികസനങ്ങൾ സർക്കാർ നടപ്പാക്കി .കിഫ്ബി യെ രൂക്ഷമായി എതിർത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലും ഇതിലൂടെ അതിരുകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. കേവലം 600 രൂപ മാത്രം ഉണ്ടായിരുന്ന ക്ഷേമപെൻഷൻ 18 മാസം കുടിശ്ശികയാക്കിയിട്ടാണ് ഉമ്മൻചാണ്ടി സർക്കാർ പിരിഞ്ഞത്. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് കുടിശിക തീർത്തത് . കൂടാതെ പെൻഷൻ വർദ്ധിപ്പിക്കുകയും കൃത്യമായി നൽകുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു . എൽ ഡി എഫിന്റെ നേതൃത്വത്തിൽ ചേപ്പാടും ജനകീയ സംവാദ സദസ് സംഘടിപ്പിച്ചു .