ആലപ്പുഴ: തൊഴിലുറപ്പു തൊഴിലാളികളെ എൽ.ഡി.എഫ് രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്ന് കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി പാറക്കാടൻ ആരോപിച്ചു. പുന്നപ്ര വടക്കു പഞ്ചായത്തിൽ സ്ഥാനാർത്ഥിയും സ്വീകരണത്തിനും മറ്റു സമ്മേളനങ്ങൾക്കുമായി തൊഴിലുറപ്പു തൊഴിലാളികളെ നിർബന്ധപൂർവം പങ്കെടുപ്പിച്ചതായി കളക്ടർക്ക് പരാതി നൽകുമെന്നും ബേബി പാറക്കാടൻ പറഞ്ഞു.