ഹരിപ്പാട്: രമേശ് ചെന്നിത്തലയുടെ വിജയത്തിനായി പ്രവർത്തിക്കുവാൻ ചേർന്ന കേരള സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഹരിപ്പാട് നിയോജക മണ്ഡലം പ്രവർത്തകയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. ശബരിമലയിൽ ആക്ടിവിക് റ്റിസ്റ്റുകളെ കയറ്റുവാൻ മുൻകൈ എടുത്ത പിണറായി സർക്കാരിനെതിരെ വലിയ ജനവിധി ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് അഡ്വ. ദീപ്തി മേരി വർഗീസ് പറഞ്ഞു. വിക്രമൻ നായർ അദ്ധ്വക്ഷനായി. അനിൽ ബി.കളത്തിൽ, എസ്.വിനോദ്കുമാർ, രാമചന്ദ്രൻ ,ബി.പ്രസന്നകുമാർ, സി.പ്രകാശ്, വർഗീസ്, സൈനുദീൻ കുഞ്ഞ് വി.കഷ്ണൻ നായർ, ഒ.ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.