a
കെ.എസ്.ഇ.ബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ നടത്തിയ യോഗം കെ.എസ്.ഇ.ബി.ഡബ്ലയു.എ സി.ഐ.ടി.യു സംസ്ഥാന ജോ.സെക്രട്ടറി കെ.രഘുനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു

മാവേലിക്കര: വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിക്കുവാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ യോഗവും പ്രകടനവും നടത്തി. ചെട്ടികുളങ്ങര കൊച്ചാൽത്തറമൂട്ടി നടന്ന സമ്മേളനം കെ.എസ്.ഇ.ബി.ഡബ്ള്യു.എ (സി.ഐ.ടി.യു) സംസ്ഥാന ജോ.സെക്രട്ടറി കെ.രഘുനാഥ്‌ ഉദ്‌ഘാടനം ചെയ്തു. കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ ജോ.സെക്രട്ടറി എസ്.എസ്.സന്തോഷ് അദ്ധ്യക്ഷനായി. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എ.നിസാറുദീൻ, കെ.ഇ.ഡബ്ല്യു.എഫ് (എ.ഐ.ടി.യു.സി)ഡിവിഷൻ സെക്രട്ടറി സി.ജി.ജോഷി, കെ.എസ്.ഇ.ബി.ഓ.എ എം. ഭരതൻ, കെ.എസ്സ്.ഇ.ബി.ഡബ്ല്യു.എ ഡിവിഷൻ സെക്രട്ടറി എ.അനിൽകുമാർ, കെ.ഇ.എഫ്.സി (ഐ.എൻ.ടി.യു.സി) ഡിവിഷൻ പ്രസിഡന്റ് എ.എസ്.ജോൺ ബോസ്‌കോ, സിമി എസ്.മണി എന്നിവർ സംസാരിച്ചു.