ചേർത്തല: റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ നേതൃത്വത്തിൽ വൊക്കേഷണൽ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ചേർത്തലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഡോ. പി. വിജയകുമാർ,വെട്ടയ്ക്കലിൽ നൂറ് ഏക്കർ തരിശു ഭൂമി ഫലഭൂയിഷ്ടമാക്കിയ സി.ജി. മോഹനൻ, വയലിനിലെ അതുല്യ പ്രതിഭ നെടുമങ്ങാട് ശിവാനന്ദൻ എന്നിവരെയാണ് ആദരിച്ചത്. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി മേജർ ഡോണർ കെ.ബാബുമോൻ അവാർഡുകൾ വിതരണം ചെയ്തു. പ്രസിഡന്റ് സി.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ മികച്ച പ്രവർത്തനത്തിന് 2019-20 ൽ എ.ജി. മേജർ ഡോണർ പി.കെ. ധനേശനേയും, മുൻ പ്രസിഡന്റ് ടി.പി. നാസർ, സെക്രട്ടറി റൊട്ടേറിയൻ അനൂഷ്, ബെസ്റ്റ് റൊട്ടേറിയൻ ബി. ശിവൻകുട്ടിനായർ എന്നിവരെയും അവാർഡുകൾ നൽകി ആദരിച്ചു. അസി. ഗവർണർ റൊട്ടേറിയൻ ടി.സി. ജോസഫ്, അവാർഡ് കമ്മിറ്റി ചെയർമാൻ സി.ബി. സുധീഷ്, എഡിറ്റർ മേജർ ഡോണർ റൊട്ടേറിയൻ ഡോ.കെ.ഷൈലമ്മ, സെക്രട്ടറി റൊട്ടേറിയൻ സി.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.